ഭീതി പരത്തി ഡെങ്കിപ്പനി; എംജി യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകള്‍ അടച്ചു

ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (07:15 IST)
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇന്നലെ മാത്രം 71 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 185 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്. ജില്ലയില്‍ ഇന്നലെ മാത്രം 26 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്നലെ 13 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 
 
ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തില്‍ എംജി യൂണിവേഴ്‌സിറ്റിയിലെ ഹോസ്റ്റലുകള്‍ അടച്ചു. ഈ മാസം 30 വരെയാണ് ഹോസ്റ്റലുകള്‍ അടഞ്ഞു കിടക്കുക. സ്‌കൂള്‍ ഓഫ് ലീഗര്‍ തോട്‌സ് ഒഴികെ ബാക്കിയുള്ള ഡിപ്പാര്‍ട്‌മെന്റുകളിലെല്ലാം ഓണ്‍ലൈന്‍ ക്ലാസ് മാത്രം. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍