ഇടയ്ക്കിടെയുള്ള മഴ ശമനം: ഡെങ്കിപ്പനി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (09:51 IST)
തുടര്‍ച്ചയായ മഴയ്ക്ക് ശമനം വന്ന സാഹചര്യത്തില്‍ സംസ്ഥനത്ത് ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
 
കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുക് പെരുകാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുള്ളിലും പുറത്തും വെള്ളം കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പ്രചാരണം നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. മഴക്കാലത്ത് എലിപ്പനി കേസുകള്‍ ഉയരാനും സാധ്യതയുണ്ട്. ഇന്നലെ സംസ്ഥാനത്ത് 13 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ദിവസം ശരാശരി 9,000 പനി ബാധിച്ച കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മലപ്പുറത്ത് ഇന്നലെ മാത്രം 1466 കേസുകള്‍ ഉണ്ടായിരുന്നു. ഇന്നലെ 56 പേരിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍