രോഗിക്ക് പരിപൂര്‍ണ വിശ്രമവും ആവശ്യത്തിനു പോഷകാഹാരവും ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. ഇത് ക്ഷീണം കുറയ്ക്കുവാനും നിര്‍ജ്ജലീകരണത്തെത്തുടര്‍ന്നുള്ള സങ്കീര്‍ണതകള്‍ അകറ്റാനും സഹായിക്കും. ചികിത്സയ്ക്കായി ആസ്പിരിന്‍, ആന്റി ബയോട്ടിക്കുകള്‍ എന്നിവ നല്‍കാറില്ല. ഡെങ്കിപ്പനിക്കെതിരായി ഫലപ്രദമായ വാക്‌സിന്‍ നിലവിലില്ല, അതിനാല്‍ ഈ സാഹചര്യത്തില്‍ രോഗാണുവാഹകരായ കൊതുകുകളെ നിയന്ത്രിക്കുന്നതാണ് പ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.