വാഗമൺ: പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായി മാറിയ വാഗമണ്ണിലെ പാലൊഴുകും പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴയിലെ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് ചാക്കോ എന്ന ഇരുപത്തിമൂന്നുകാരനാണ് മുങ്ങിമരിച്ചത്.
ആലപ്പുഴയിലുള്ള സുഹൃത്തുക്കളുമായി വാഗമൺ സന്ദർശിക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. കനത്ത മഴയെ തുടർന്ന് കുത്തിയൊഴുകുന്ന മലവെള്ളത്തിൽ ഉണ്ടായ ചുഴിയിൽ അകപ്പെട്ടാണ് യുവാവ് മുങ്ങിപ്പോയത്.