സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തി. കുറിപ്പെഴുതി ചുമട്ട് തൊഴിലാളി ആത്മഹത്യ ചെയ്‌തു

ചൊവ്വ, 12 ഏപ്രില്‍ 2022 (13:04 IST)
സിപിഎം നേതാക്കൾക്കെതിരെ കുറിപ്പെഴുതിവെച്ച് ചുമട്ട് തൊഴിലാളികൾ ആത്മഹത്യ ചെയ്‌തു. തൃശൂർ പീച്ചി സ്വദേശിയായ കെജി സജിയാണ് ജീവനൊടുക്കിയത്. സിഐ‌ടിയു വിട്ട സജി സ്വതന്ത്രമായി ജോലി ചെയ്യുകയായിരുന്നു.
 
സിപിഎം നേതാക്കളുടെ വധഭീഷണിയുള്ളതിനാൽ ജീവനൊടുക്കുകയണെന്നാണ് ആത്മഹത്യ കുറിപ്പിലുള്ള്അത്. സംഭവത്തിൽ പീച്ചി പോലീസ് അന്വേഷണം ആരംഭിച്ചു. സിപിഎം ലോക്കൽ,ബ്രാഞ്ച് സെക്രട്ടറിമാർ ഭീഷണിപ്പെടുത്തിയിരുന്നതായി സജിയുടെ സഹോദരൻ ബിജു വ്യക്തമാക്കി. പാലം പണി അടക്കമുള്ളതിന് സിപിഎം പ്രാദേശിക നേതാക്കൾ പണം വാങ്ങിയിരുന്നുവെന്നും ഇത് ചോദ്യം ചെയ്‌തതോടെ വധഭീഷണിയുണ്ടായതായും ബിജു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍