കോതമംഗലത്ത് പുഴയില്‍ വീണ് 3 മരണം

Webdunia
തിങ്കള്‍, 26 മെയ് 2014 (09:41 IST)
കോതമംഗലം വടാട്ടുപാറ പലവന്‍പുഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ആലുവ കിഴക്കേ കടുങ്ങല്ലൂര്‍ സ്വദേശികളായ കൃഷ്‌ണേന്ദു (15), ജിത്തു (16), അഭി (13) എന്നിവരാണ് മരിച്ചത്. 
 
പതിനഞ്ചംഗ വിനോദയാത്രാ സംഘത്തില്‍പ്പെട്ട കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. ഇടമലയാര്‍ പുഴയില്‍ വടാട്ടുപാറ പലവന്‍പടിയിലാണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍ പെട്ടത്. 
 
നാട്ടുകാരും പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.