കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കിയ നിലയില്‍ അജ്ഞാത മൃതദേഹം

Webdunia
ഞായര്‍, 27 ഓഗസ്റ്റ് 2017 (17:19 IST)
കോട്ടയം മാങ്ങാനത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് വെട്ടിനുറുക്കിയ ശേഷം ചാക്കിൽ കെട്ടി ഉപക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹം അരയ്ക്കു മുകളിലോട്ടും കീഴ്‌പ്പോട്ടുമായി വെട്ടിനുറുക്കിയ നിലയിലായിരുന്നു. അതേസമയം, മൃതദേഹത്തിന്റെ തല കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.  
 
റോഡിനു സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിനടുത്തുള്ള ഓടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഷര്‍ട്ട്, കാവിമുണ്ട് എന്നിവയും പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. കോഴി മാലിന്യമായിരിക്കുമെന്ന് കരുതി നാട്ടുകാര്‍ നോക്കിയപ്പോള്‍ ചാക്കില്‍ നിന്ന് കാലുകള്‍ കാണുകയും തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article