മൃതദേഹങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാരേറെയാണ്. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ കൂടുതലായി വന്നതോടെ കുട്ടികളുടെ പഠനാവശ്യത്തിന് മൃതദേഹങ്ങളുടെ ആവശ്യം കൂടി എന്ന് പറയുന്നതാകും ശരി. സംസ്ഥാനത്ത് എറണാകുളം ജനറല്‍ ആസ്പത്രിയാണ് മൃതദേഹ വില്‍പ്പനയില്‍ മുന്നിലെന്നാണ് പുറത്ത് വരുന്ന വിവരം.
2011 മുതല്‍ 2017 ജൂലായ് 31 വരെയുള്ള വര്‍ഷത്തിനിടെ 395 മൃതദേഹങ്ങള്‍ ഇവര്‍ വിറ്റു. ഇക്കാലയളവില്‍ മൃതദേഹം വിറ്റതില്‍ 1.49 കോടി രൂപ ജനറല്‍ ആസ്പത്രിക്ക് ലഭിച്ചു. മൃതദേഹം വിറ്റതിലൂടെ ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ മോര്‍ച്ചറി ആവശ്യങ്ങള്‍ക്കാണ് ഈ പണം ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.