‘എത്ര വ്യത്യസ്തനായ രാഷ്ട്രീയ പ്രവര്‍ത്തകനാണെന്ന് ഭാവിച്ചാലും ,എത്ര ലോകോത്തര സിനിമകള്‍ കണ്ടാലും , ശബ്ദമുയര്‍ത്തുന്ന സ്ത്രീകളോടുള്ള അസഹിഷ്ണുത അറിയാതെ പുറത്തു ചാടും’; കെകെ ഷാഹിന
വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ ശക്തമായി വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണു നാഥിന് മറുപടിയുമായി മാധ്യമ പ്രവര്‍ത്തക കെകെ ഷാഹിന. വിമെന്‍ ഇന്‍ സിനിമ കളക്ടീവ് അല്ല , സെലക്ടീവ് ആണ് എന്ന , ആ പ്രാസമൊപ്പിച്ചുള്ള പരിഹാസം ഏറ്റെടുത്തു വൈറല്‍ ആക്കിയവരില്‍ സ്ത്രീകള്‍ പോലുമുണ്ട് എന്നത് തന്നില്‍ വലിയ അത്ഭുതമുണ്ടാക്കിയെന്ന് ഷാഹിന പറഞ്ഞു.
ആ സംഘടന ഉണ്ടായ കാലം മുതല്‍ ,അതിന്റെ പ്രവര്‍ത്തകരെ മുഖമില്ലാത്ത ആണ്‍കൂട്ടങ്ങള്‍ അങ്ങേയറ്റം ഹീനമായ ഭാഷയില്‍ ആക്രമിക്കുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോയെന്നും ഷാഹിന ചോദിക്കുന്നു. എന്നാല്‍ താങ്കളെപോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ,ഈ ആണ്‍കൂട്ടത്തോടൊപ്പം ചേര്‍ന്ന് നിന്ന് കൊണ്ട് ആക്ഷേപമുന്നയിക്കുന്നത് പ്രതികരണം അര്‍ഹിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഷാഹിന വിഷ്ണുനാഥിന് മറുപടി പറയുന്നത്.
ഒരു പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായിട്ടു പോലും താങ്കളുടെ വിമര്‍ശനവും പരിഹാസവും സര്‍ക്കാറിനോടല്ല, മറിച്ചു WCC യോടാണ് എന്നതാണ് അത്ഭുതമായി തോന്നുന്നത്. അതെന്തു കൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ വിഷ്ണുനാഥ്. എത്ര വ്യത്യസ്തനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് എന്ന് ഭാവിച്ചാലും ,എത്ര ലോകോത്തര സിനിമകള്‍ കണ്ടാലും , ശബ്ദമുയര്‍ത്തുന്ന സ്ത്രീകളോടുള്ള അസഹിഷ്ണുത അറിയാതെ പുറത്തു ചാടുമെന്നും ഷംന പറഞ്ഞു.
വിമന്‍ കളക്ടീവ് ഇന്‍ സിനിമ ഇതിനെതിരെ പ്രതികരിച്ചില്ല. നടിമാര്‍ക്ക് നേരെയുള്ള അക്രമങ്ങളും അധിക്ഷേപങ്ങളും എല്ലാം പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ ഉയര്‍ന്നുവന്ന കൂട്ടായ്മയാണിത്. അവര്‍ ഇതിനെതിരെ ഒരു വാക്ക് പോലും പ്രതികരിച്ചില്ല. അതാണ് ഞാന്‍ പറഞ്ഞത് ഈ സംഘടന വിമന്‍ കളക്ടീവ് അല്ല വിമന്‍ സെലക്ടീവാണ് എന്ന്. അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക എന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.