ഓഖി ചുഴലിക്കാറ്റിൽപെട്ടു പോയ 108 മത്സ്യത്തൊഴിലാളികൾ ഇനിയും മടങ്ങിയെത്താനുണ്ടെന്ന് ലത്തീൻ അതിരൂപത. കാണാതായവരെ കുറിച്ച് സർക്കാരിന്റെ കൈയിൽ കൃത്യമായ വിവരം പോലുമില്ല. രക്ഷാപ്രവർത്തനം മന്ദഗതിയിൽ ആയത് തിരിച്ചടിയുണ്ടാക്കി. ചുഴലിക്കാറ്റ് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പെരേര വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളെ ആറു ദിവസമായിട്ടും തിരിച്ചെത്തിക്കാൻ സർക്കാരിന് കഴിയാത്തത് അപമാനകരമാണ്. സംഭവം നടന്നയുടന്‍ ഭരണാധികാരികൾ ദുരന്ത മേഖല സന്ദർശിച്ചിരുന്നെങ്കിൽ പ്രദേശവാസികള്‍ക്ക് ഏറെ ആശ്വസകരമായേനെ എന്നും പെരേര പറഞ്ഞു.
കണ്ടെത്താനുള്ള എത്രപേർ സുരക്ഷിതരാണെന്ന് പറയാൻ പോലും സര്‍ക്കാരിനോ രക്ഷാപ്രവർത്തകർക്കോ കഴിയുന്നില്ല. കടലിനെ നന്നായി അറിയാവുന്ന മത്സ്യത്തൊഴിലാളികളെ തിരച്ചിൽ സംഘത്തിൽ ഉൾപ്പെടുത്താതിരുന്നത് ഉചിതമായില്ലെന്നും
തിരുവനന്തപുരം വെള്ളയമ്പലത്തെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സഭാനേതൃത്വം ആരോപിച്ചു.