ഇസ്ലാം മതവിശ്വാസികളായ മൂന്ന് പെൺകുട്ടികൾ ഫ്ലാഷ് മോബ് കളിച്ച സംഭവം വിവാദമാകുന്നു. പെൺകുട്ടികളെ കടന്നാക്രമിക്കുകയാണ് സൈബർ ആങ്ങളമാർ. തട്ടമിട്ട് റോഡിൽ ഡാൻസ് ചെയ്തത് മതത്തിനു പേരുദോഷം ഉണ്ടാക്കുമെന്നും അനക്ക് മരിക്കണ്ടേ പെണ്ണേ എന്നും ചിലർ ചോദിക്കുന്നു.
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവത്കരണത്തിന്റെ ഭാഗമായാണ് മലപ്പുറത്ത് മൂന്ന് പെൺകുട്ടികൾ ഫ്ലാഷ് മോബ് നടത്തിയത്. വൈറലായ ജിമ്മിക്കി കമ്മൽ എന്ന പാട്ടിനാണ് മൂവരും ചുവടുകൾ വച്ചത്. വീഡിയോ വൈറലായതോടെയാണ് പെൺകുട്ടികൾക്കെതിരെ സൈബർ ആങ്ങളമാർ രംഗത്തെത്തിയത്.
ഓഖി ചുഴലിക്കാറ്റ് ഉണ്ടാകാൻ കാരണം ഇവരാണെന്നും ഇത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്നും ചിലർ കമന്റിട്ടിട്ടുണ്ട്. സൈബർ ആക്രമണത്തെ തുടർന്ന് വീഡിയോ ആദ്യം പോസ്റ്റ് ചെയ്ത പെൺകുട്ടി ഇത് ഡിലീറ്റ് ചെയ്തെങ്കിലും വീഡിയോയുടെ പതിപ്പ് വൈറലായി പ്രചരിക്കുകയാണ്.