7 കോടിയുടെ മയക്കുമരുന്നുമായി ആഫ്രിക്കന്‍ സ്വദേശി കൊച്ചിയില്‍ പിടിയിലായി

Webdunia
ചൊവ്വ, 9 ഫെബ്രുവരി 2016 (18:23 IST)
അന്താരാഷ്ട്ര വിപണിയില്‍ 7 കോടിയിലേറെ വില വരുന്ന മയക്കുമരുന്നുമായി ആഫ്രിക്കന്‍ സ്വദേശിയെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. നാലുകിലോ ഹെറോയിന്‍, അരക്കിലോ മെത്താഫിറ്റാമിന്‍ എന്നിവ ജൂഡ് മിഷേല്‍ (40) എന്ന ആഫ്രിക്കന്‍ സ്വദേശിയാണു പിടിയിലായത്.
 
കഴിഞ്ഞ ദിവസം എറണാകുളത്തെ എം.ജി റോഡിലെ ഒരു സ്ഥാപനത്തില്‍ എത്തിയ ഇയാളെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണു വലയിലാക്കിയത്. പ്രത്യേകം തയ്യാറാക്കിയ ബാഗിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
 
പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിന്‍ സ്വദേശിയാണു ജൂഡ് എന്ന് അധികാരികള്‍ പറഞ്ഞു. കൊച്ചി നഗരത്തില്‍ വിതരണം ചെയ്യാനാകും ഈ മയക്കുമരുന്നുമായി ഇയാള്‍ എത്തിയതെന്ന് കരുതുന്നു.