പാലക്കാട് ഒറ്റപ്പാലത്ത് പെണ്‍കുട്ടികള്‍ ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ ഒരാളെ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മരണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് സ്ഥരീകരിച്ചിട്ടില്ല.
നേരത്തെ കോന്നി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ത്ഥിനികളായ രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ ഒറ്റപ്പാലത്ത് റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ കോന്നിയില്‍ നിന്നും കാണാതായവരെന്ന് സ്ഥിരീകരിച്ചിരുന്നു.
ഐരവണ്‍ സ്വദേശിനി ആതിര ആര്‍.നായര്‍, തെങ്ങുംകാവ് സ്വദേശിനി എസ്.രാജി എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആര്യ കെ സുരേഷ് എന്ന പെണ്‍കുട്ടിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.