പൊലീസിന്റെ മിന്നൽ ഓപ്പറേഷൻ; പിടിയിലായത് 1260 കുറ്റവാളികൾ

തിങ്കള്‍, 3 ഏപ്രില്‍ 2017 (10:37 IST)
സംസ്ഥാനത്തുടനീളം  ഒരാഴ്ച്ചയായി പോലീസ് നടത്തി വന്ന മിന്നൽ പരിശോധനകളിലൂടെ വിവിധ കുറ്റങ്ങൾ ചെയ്ത 1260 കുറ്റവാളികളെ പിടികൂടി. മാർച്ച് 19 മുതൽ 25 വരെയുള്ള കാലയളവിലാണ് ഈ മിന്നൽ പരിശോധന നടത്തിയത്. 
 
തിരുവനന്തപുരം റേഞ്ചിൽ  350 പേർ അറസ്റിലായപ്പോൾ കൊച്ചി റേഞ്ചിൽ 479 , തൃശർ റേഞ്ചിൽ 267, കണ്ണൂർ റേഞ്ചിൽ 164 വീതം പ്രതികളാണ് പോലീസ് വലയിലായത്. ഒട്ടാകെ 1233 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
 
ഇതിൽ പോക്സോ നിയമ പ്രകാരം അറസ്റ്റിലായവരുടെ എണ്ണം 67  ആണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പിടിയിലായവർ 26 എണ്ണവും അബ്‌കാരി കേസ്, ലഹരി വസ്തു വിപണനം, കള്ളനോട്ട്, എക്സ്പ്ലോസീവ് ആക്ട് എന്നിവ അനുസരിച്ച്   710 പേരും പിടിയിലായി. 
 
അതേ സമയം കാപ്പ കേസിൽ അകപ്പെട്ട ഗുണ്ടകളുടെ എണ്ണം 289ആയപ്പോൾ പിടിച്ചുപറി, കവർച്ച, മോഷണം  എന്നിവയുമായി ബന്ധപ്പെട്ട  42 പേരും പിടിയിലായി. 

വെബ്ദുനിയ വായിക്കുക