ലോകത്ത് ഏറ്റവും പ്രചാരമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ചാറ്റ്‌ബോട്ടുകളില്‍ ഒന്നായ ചാറ്റ് ജിപിടിയുടെ സേവനങ്ങള്‍ തടസപ്പെട്ടു. ഓപ്പണ്‍ എ ഐയുടെ ചാറ്റ് ബോട്ടിന്റെ സേവനങ്ങള്‍ തകരാറിലായെന്ന് പരാതിപ്പെട്ട് നിരവധി ഉപയോക്താക്കളാണ് രംഗത്ത് വന്നത്. നാല് മണിമുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ട വെബ്‌സൈറ്റ് ആറ് മണിയോടെ പ്രവര്‍ത്തനരഹിതമായി മാറി.
ബോട്ടുമായി ചാറ്റ് ചെയ്യാനോ ചാറ്റ് ഹിസ്റ്ററി ആക്‌സസ് ചെയ്യാനോ സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കള്‍ പരാതി പറയുന്നത്. പ്രൊജക്ടുകള്‍ക്കായി ഓപ്പണ്‍ എ ഐയെ എപിഐ ഉപയോഗിക്കുന്ന കമ്പനികളെയാണ് തകരാറ് പ്രധാനമായും ബാധിച്ചത്. അതേസമയം ചില ഉപയോക്താക്കള്‍ക്ക്ക് സേവനം തടസമില്ലാതെ ലഭിക്കുകയും ചെയ്യുന്നുണ്ട്. സേവനങ്ങള്‍ തടസപ്പെട്ടതുമായി ബന്ധപ്പെട്ട് ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പണ്‍ എ ഐയോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.