വാട്സാപ്പ് സ്റ്റാറ്റസുകൾ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നേരിട്ട് ഷെയർ ചെയ്യാം, പുതിയ അപ്ഡേറ്റ്

അഭിറാം മനോഹർ

ബുധന്‍, 22 ജനുവരി 2025 (17:23 IST)
ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസുകള്‍ ഫെയ്‌സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും നേരിട്ട് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി വാട്‌സാപ്പ്. ഉപയോക്താക്കള്‍ക്ക് അക്കൗണ്ടുകള്‍ മെറ്റ അക്കൗണ്ട് സെന്ററിലേക്ക് കണക്റ്റ് ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. ആവശ്യമെങ്കില്‍ ഫീച്ചര്‍ ഓഫ് ചെയ്യാനും കഴിയും.
 
മെറ്റയുടെ വിവിധ പ്ലാറ്റ്‌ഫോമുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ഇതോടെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ തന്നെ ഉള്ളടക്കം കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാനാവും. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ഫീച്ചര്‍ ലഭ്യമാവുക.  പുതിയ ഫീച്ചറിനായി സെറ്റിങ്ങ്‌സ് മെനുവിലേക്ക് പോയി ആഡ് യുവര്‍ അക്കൗണ്ട് ക്രെഡന്‍ഷ്യല്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അക്കൗണ്ട് ലിങ്ക് ചെയ്യുക. പിന്നീട് അക്കൗണ്ട് ഷെയറിങ് ഏത് വിധേനയാണെന്ന് തിരെഞ്ഞെടുക്കുക. അക്കൗണ്ടുകള്‍ അണ്‍ലിങ്ക് ചെയ്യണമെങ്കില്‍ അക്കൗണ്ട് സെന്ററില്‍ പോയി വാട്‌സാപ്പ് റിമൂവ് ചെയ്യാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍