പൊലീസുകാർക്കെതിരെ പരാതികളും ആരോപണങ്ങളും ദിനംപ്രതി വർധിക്കുകയാണ്. ആരോപണ വിധേയരാകുന്നവർക്കെതിരെ സർക്കാർ അന്വേഷണവും പ്രഖ്യാപിയ്ക്കുന്നുണ്ട്. തൃശൂരിലും സമാനമായ സംഭവം നടന്നു. പീഡനത്തിനെതിരെ പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കും പൊലീസിന്റെ അപമാനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.