സ്ത്രീയോടൊപ്പം വിവസ്ത്രരാക്കി ചിത്രമെടുത്ത് പണംതട്ടുന്ന സംഘം അറസ്റ്റിൽ

Webdunia
വ്യാഴം, 30 മാര്‍ച്ച് 2017 (08:51 IST)
തട്ടിപ്പുകളുടെ കാലമാണിത്. പല രീതിയിൽ കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. പലരും നാണക്കേടുകാരണം പരാതി നൽകുകയും ഇല്ല. എന്നാൽ, സ്ഥിരമായി തട്ടിപ്പു നടത്തി പണം സ്വരൂപിക്കുന്ന ഏഴംഗ സംഘത്തെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ചെറുകര സ്വദേശികളായ ഒറ്റേത്ത് ഷമീര്‍(24), പയംകുളത്ത് സുധീഷ്(35), കോട്ടത്തൊടി അബ്ദുള്‍ വാഹിദ്(29), നാലകത്ത് മുഹമ്മദ് നൗഷാദ്(38), തച്ചര്‍പള്ളിയാലില്‍ യാസിര്‍(24), പട്ടുക്കുത്ത് മുഹമ്മദ് ഷബീബ്(20), മലപ്പുറം സ്വദേശി പിച്ചന്‍മഠത്തില്‍ റയ(26) എന്നിവരെയാണ് പെരിന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
 
ഫോൺവഴി പരിചയപ്പെടുന്നവരെ പല കാര്യങ്ങളും പറഞ്ഞ് പ്രലോഭിപ്പിച്ച് വിജനമായ സ്ഥലത്തെത്തിച്ച് സ്ത്രീയോടോപ്പം നഗ്ന ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയായിരുന്നു ഇവർ പണം തട്ടിയിരുന്നത്. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്തതില്‍ ഇത്തരത്തില്‍ ഒട്ടേറെയാളുകളുടെ പണവും സ്വര്‍ണവും കവര്‍ച്ച ചെയ്തതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. 
Next Article