എ എസ് ഐ യെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതികൾക്ക് കഠിന തടവ്

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (15:19 IST)
എ എസ് ഐ യെ വെട്ടി കൊലപ്പെടുത്താൻശ്രമിച്ച കേസിലെ രണ്ട് പ്രതികൾക്ക് കഠിനതടവ് വിധിച്ചു. 2003 ജൂൺ മൂന്നിനാണ്  കരകുളം ശിവക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ശശിധരൻ പിള്ള എന്ന എ.എസ്.ഐ യെ വെട്ടിക്കൊലപ്പെടുത്താൻ  ശ്രമിച്ച സംഭവം നടന്നത്.  
 
കരകുളം ഏണിക്കര  സ്വദേശി ഉടയാൻ എന്ന വിജികുമാർ, ഉള്ളൂർ സ്വദേശി ഷിബു എന്നിവരെയാണ് ആറ് വർഷം കഠിന തടവ് ശിക്ഷ വിധിച്ചത്. തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിലെ എ.എസ്.ഐ ആയ ശശിധരൻ പിള്ള ഒന്നാം പ്രതിയായ ഉദയനെതിരെ പോലീസിൽ ഒരു പരാതി നല്കിയതിനുള്ള പ്രതികാരമായാണ് വെട്ടിക്കൊലപ്പെടുത്തതാണ് ശ്രമിച്ചത് എന്നാണ് കേസ്. 
Next Article