നിങ്ങള്‍ ഒരു പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താവാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (13:01 IST)
ഇന്ന് വളരെയധികം പ്രചാരത്തിലുള്ള ഒന്നാണ് ക്രെഡിറ്റ് കാര്‍ഡുകള്‍. നമ്മുടെ അക്കൗണ്ടില്‍ പണമില്ലെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നമുക്ക് ഷോപ്പിംഗ് പോലുള്ള കാര്യങ്ങള്‍ നടത്താനാകും. ക്രെഡിറ്റ് കാര്‍ഡ് വഴി ബാങ്കുകള്‍ നമുക്കൊരു ഷോട്ട് ടേംലോണ്‍ ആണ് നല്‍കുന്നത്. ഇത് അവര്‍ പറയുന്ന സമയത്തിനുള്ളില്‍ തിരിച്ചടയ്ക്കുകയും വേണം. പറയുന്ന ദിവസത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് പണം അടയ്ക്കാന്‍ കഴിഞ്ഞാല്‍ പലിശയൊന്നും നല്‍കേണ്ടി വരില്ല. ഇതിനുപുറമേ പലതരം ഡിസ്‌കൗണ്ടുകളും നല്‍കാറുണ്ട്. ഇതൊക്കെ കൊണ്ടുതന്നെ ക്രെഡിറ്റ് കാര്‍ഡിന് ഇത്രയും വേഗം കൂടുതല്‍ പ്രചാരമുണ്ടാകാന്‍ കാരണം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. 
 
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഒരിക്കലും ഒരു ട്രാന്‍സാക്ഷനില്‍ തന്നെ ലിമിറ്റിന്റെ 30% ത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത് നിങ്ങളുടെ ഫിനാന്‍ഷ്യല്‍ വീക്ക്‌നെസ്സിനെയാണ് കാണിക്കുന്നത്. മോശം സിബില്‍ സ്‌കോര്‍ ഉണ്ടാകാനും ഇത് കാരണമാകും. ക്രെഡിറ്റ് കാര്‍ഡില്‍ പണം തിരിച്ചടയ്ക്കുമ്പോള്‍ രണ്ടു തരത്തിലാണ് ഡ്യൂ എമൗണ്ട് കണക്കാക്കുന്നത്. ഒന്ന് മിനിമം ഡ്യൂവും  ഒന്ന് ടോട്ടല്‍ ഡ്യൂവും. എപ്പോഴും പണം തിരിച്ചടയ്ക്കുമ്പോള്‍ ടോട്ടല്‍ എമൗണ്ട് അടയ്ക്കാന്‍ ശ്രമിക്കുക. മിനിമം ആണ് അടയ്ക്കുന്നതെങ്കില്‍ കൂടുതല്‍ പലിശ ഈടാക്കും. ഇത് നിങ്ങളുടെ ബാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുപോലെതന്നെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് നല്ലതല്ല. കൂടാതെ അന്താരാഷ്ട്ര വിനിമയങ്ങള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് നല്ലതല്ല. ഇവയൊക്കെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിച്ചേക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article