യുവത്വത്തിന്റെ മനസ്സ് തൊട്ടറിയാൻ ഫേസ്ബുക്കിലൂടെ വി എസ് ; മികച്ച സ്വീകാര്യത നൽകി യുവാക്കൾ

Webdunia
തിങ്കള്‍, 18 ഏപ്രില്‍ 2016 (14:44 IST)
സോഷ്യ‌ൽ മീഡിയകൾ വഴി ജനസമ്പർക്കം സാധ്യമാക്കുന്നതിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആരംഭിച്ച ഔദ്യോഗിക ഫേസ്ബുക്ക് പേജിന് മികച്ച സ്വീകാര്യത. കേരളത്തിനെ യുവത്വത്തിനോട് കൂടുത‌ൽ അടുത്ത് പ്രവർത്തിക്കാൻ വേണ്ടിയാണ് ഈ ഫേസ്ബുക്ക് പേജെന്ന് വി എസ് പറഞ്ഞിരുന്നു. ആദ്യ ദിവസം തന്നെ കാൽലക്ഷത്തോളം ഷെയറും ലൈക്കും ലഭിച്ചിരുന്നു.
 
വി എസ് അച്യുതാനന്ദൻ പൊളിറ്റീഷ്യൻ എന്ന പേരിൽ തുടങ്ങിയ ഫേസ്ബുക്ക് പേജ് ഐ പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. വി എസിനെ സഹായിക്കുന്നതിനായി യുവാക്കളും തയ്യാറായിർക്കുകയാണ്. അഞൂറിലധികം ഫോളോവേർഴ്സ് ആണ് ആദ്യദിനത്തിൽ കിട്ടിയത്.
 
തന്നെപ്പോലുള്ളർ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇതുപോലുള്ള സാമൂഹ്യമാധ്യമങ്ങ‌ളിൽ എത്തുന്നത്. ജനങ്ങ‌ളുമായി നേരിട്ട് സംവാദിക്കാനും അഭിപ്രായങ്ങ‌ളും തീരുമാനങ്ങ‌ളും പങ്കുവെക്കാനും അറിയിക്കാനുമാണ് ഇതെന്നും വി എസ് ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. സഹായത്തിനായി നിരവധിപേർ മുന്നിട്ടിറങ്ങി വന്നതൊടെയാണ് പുതിയ കാൽവെയ്പ്പെന്നും അദ്ദേഹം ചടങ്ങി‌ൽ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം