സിപിഎം കച്ചകെട്ടി; നികുതി നിഷേധ സമരത്തിന് തീരുമാനമായി

Webdunia
ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (14:16 IST)
നികുതി ബഹിഷ്കരിക്കാനുള്ള സമരം സിപിഎം ഏറ്റെടുക്കുമെന്ന് ഇടതുമുന്നണി. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ ജനവിരുദ്ധമായി നികുതി വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് സിപിഎം നികുതി നിഷേധ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ വിഷയത്തില്‍ ഗവര്‍ണറെ കാണാനും. നിയമസഭയില്‍ ചര്‍ച്ച ചെയ്യാത്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടും.

പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ഇന്നു രാവിലെ എകെജി സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണ് നികുതി നിഷേധ സമരത്തിന് തീരുമാനമായത്. നികുതി ബഹിഷ്കരണത്തിന് ആദ്യം ആഹ്വാനം ചെയ്യാനും. നികുതി നിഷേധസമരവുമായി മുന്നോട്ട് പോകാനും യോഗത്തില്‍ തീരുമാനമായി.

അതേസമയം സംസ്ഥാനത്തെ നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെങ്കില്‍ അത് നടപ്പാക്കാനും അറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പ്രതിപക്ഷത്തോട് ആലോചിച്ചിട്ടല്ല സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. തീരുമാനം മന്ത്രിസഭ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമൂഹത്തിന്റെ എല്ലാ ആശങ്കകളും പരിഹരിക്കും. എല്ലാ വശങ്ങളില്‍ നിന്നുമുള്ള അഭിപ്രായങ്ങളും പരിഗണിക്കും. നികുതി വര്‍ധനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമില്ല. പലരുടെയും ഭാഷയില്‍ മാത്രമാണ് വ്യത്യാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.