മുഖ്യമന്ത്രിയുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കും; ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം

Webdunia
തിങ്കള്‍, 13 ജൂണ്‍ 2022 (20:07 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രിക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായതിനു പിന്നാലെയാണ് സിപിഎം സെക്രട്ടറിയുടെ പ്രതികരണം. മുഖ്യമന്ത്രിക്ക് പൂര്‍ണ സംരക്ഷണം ഒരുക്കുമെന്നും ആക്രമണത്തിനു വന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് സിപിഎം നിലപാട്. വിമാനത്തിനുള്ളിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ തിരുവനന്തപുരത്ത് കെപിസിസി ഓഫീസിന് നേരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article