ആർഎസ്എസ് മാതൃകയിൽ ‘സെൽഫ് ഡിഫൻസ് സ്ക്വാഡുകൾ’ രൂപീകരിക്കാൻ സിപിഎം നിർദേശം. പാർട്ടിക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കാനായാണ് എല്ലാ ലോക്കൽ കമ്മിറ്റികൾക്കു കീഴിലും പത്തുപേർ വീതമുള്ള രണ്ടു സെൽഫ് ഡിഫൻസ് സ്ക്വാഡുകൾ രൂപീകരിക്കാന്‍ ജില്ലാ കമ്മിറ്റികൾക്കു സിപിഎം നിർദേശം നൽകിയത്.
സ്ക്വാഡ് പരിശീലകർക്കുള്ള സംസ്ഥാന ക്യാംപ് തിരുവനന്തപുരം ഇഎംഎസ് അക്കാദമിയിൽ നടന്നു. ആർഎസ്എസ് നടത്തുന്ന പോലെയുള്ള പരീശീലനങ്ങള്‍ എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂർ നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗയും കളരി, കരാട്ടെ തുടങ്ങിയ ആയോധനകലകളും പലതരം മെഡിറ്റേഷൻ രീതികളും സമന്വയിപ്പിച്ചു കൊണ്ടുള്ള പരീശീലനമാണ് അഞ്ചുദിവസത്തെ ക്യാംപിൽ നൽകുക.