സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അധിക നികുതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതികള്‍ ജനങ്ങള്‍ നല്‍കേണ്ടന്നും ഈ നികുതികള്‍ ബഹിഷ്ക്കരിക്കാന്‍ സിപിഎം ആഹ്വാനം നല്‍കുകയും ചെയ്തു.
സിപിഎം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇതിനായി ഇടതുമുന്നണിയോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും സമരപരിപാടികള്‍ സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും അധിക നികുതിയും വെള്ളക്കരവും ബഹിഷ്കരിക്കാനാണ് സിപിഎം ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ നികുതി കൂട്ടുന്നത്. ഇത് അടിയന്തര സാഹചര്യങ്ങളില്‍ മാത്രം കൈക്കൊള്ളേണ്ട നടപടിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. 4000 കോടിയുടെ അധിക ഭാരമാണ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇത് ബജറ്റിനെ അപ്രസ്ക്തമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളക്കരത്തിന്റെ കരം പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. നിയമ സഭ വിളിച്ച് ചേര്‍ത്ത് ഈ വക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് ഈ തീരുമാനം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത് ഏറ്റവുമധികം നികുതി അടിച്ചേല്‍പ്പിച്ച സര്‍ക്കാരാണെന്നും പിറണായി വിജയന്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി അനുഭാവികളും പാര്‍ട്ടി അംഗങ്ങളും സര്‍ക്കാരിന്റെ പുതിയ നികുതി നിര്‍ദ്ദേശത്തോട് യാതൊരു വിധത്തിലും യോജിക്കില്ലെന്നും നികുതി നല്‍കില്ലെന്നും പിണറായി പറഞ്ഞു. ഈ കാര്യത്തിനായി പ്രക്ഷോഭം ചെയ്യുന്നവരെ പാര്‍ട്ടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.