മണ്ണിന്റെ മണമറിയാത്തവനെ കൊല്ലുമെന്ന് അറിയിച്ച് മുകേഷിനെതിരെ പോസ്റ്റ്‌റുകൾ വ്യാപകം

ചൊവ്വ, 29 മാര്‍ച്ച് 2016 (18:01 IST)
സി പി എം സ്ഥാനാർഥി നടൻ മുകേഷിനെതിരെ കൊല്ലത്ത് പോസ്റ്റ്‌റുകൾ വ്യാപകം. ഇത് കണ്ണൂരല്ല കൊല്ലുമെന്ന് നേതൃത്വം തിരിച്ചറിയണം എന്നാണ് കൊല്ലം മണ്ഡലത്തിൽ പ്രചരിച്ചിരിക്കുന്ന പോസ്റ്റ്‌റിൽ പറയുന്നത്.
 
മണ്ഡലത്തിൽ പി കെ ഗുരുദാസിനെ പരിഗണിക്കണമെന്ന് വാദമുയർന്നിരുന്നു. എന്നാൽ മുകേഷിനെ മാറ്റി പകരം ഗുരുദാസിനെ മത്സരിപ്പിക്കില്ലെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയൻ പരസ്യമായി അറിയിച്ചതിനെത്തുടർന്നാണ് പ്രതിഷേധപരമായ പോസ്റ്റ‌റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
 
കോഴ വാങ്ങിയാണ് മണ്ണിന്റെ മണം പോലും അറിയാത്തവനെ കൊല്ലത്ത് സ്ഥാനാർത്ഥിയാക്കുന്നതെന്നും കോഴയായി എത്ര കോടിയാണ് വാങ്ങിയതെന്ന് പാർട്ടി വ്യക്തമാക്കണമെന്നും പോസ്റ്റ്‌റിൽ പറയുന്നു. ഇത് കണ്ണൂരല്ലെന്നും കൊല്ലുമെന്ന് നേതൃത്വം തിരിച്ചറിയണമെന്നും പോസ്റ്റ്‌റിൽ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക