വിഎസിനെതിരെ നടപടി: പിബി കമ്മീഷന്‍ റിപ്പോർട്ടിൽ ഞായറാഴ്ച ചർച്ച - ജയരാജന്‍ രക്ഷപ്പെട്ടേക്കും

വെള്ളി, 6 ജനുവരി 2017 (15:35 IST)
മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനെതിരായ സിപിഎം പൊളിറ്റ് ബ്യൂറോ കമ്മീഷന്‍
റിപ്പോർട്ട് ഞായറാഴ്ച കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യും.

പാർട്ടിയുടെ ദേശീയ നിലപാടിനെ പല തവണ ചോദ്യം ചെയ്‌ത് വിഎസ് ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നാണ് റിപ്പോർട്ട്. അതേസമയം, ബന്ധുനിയമനത്തില്‍ ഇപി ജയരാജനെതിരായ ബന്ധുനിയമന വിവാദം അജണ്ടയിലില്ലെന്നാണു സൂചന.

വിഎസ് അച്ചടക്ക ലംഘനം തുടരുന്ന സാഹചര്യത്തിൽ കടുത്ത നടപടി വേണം എന്ന നിലപാടിലായിരുന്നു ഭുരിഭാഗം അംഗങ്ങളും. വിഭാഗീയതയുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷത്തോളമായി ഉയര്‍ന്നിരുന്ന പരാതികളാണ് പിബി കമ്മീഷനിലുളളത്. എന്നാൽ അദ്ദേഹത്തിനെതിരെ കടുത്ത നടപടികൾ ഉണ്ടാകില്ലെന്നും സൂചനയുണ്ട്.

സിപിഎം സംസ്ഥാന നേതൃത്വത്തിന് എതിരായി വിഎസ് നല്‍കിയ പരാതിയും വിഎസിന് എതിരായി നേതൃത്വം നല്‍കിയ പരാതിയും പരിശോധിച്ചാണ് പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.

വെബ്ദുനിയ വായിക്കുക