സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു; വി എസിനെ ഒഴിവാക്കി

Webdunia
ശനി, 25 ഏപ്രില്‍ 2015 (17:23 IST)
എകെജി സെന്ററില്‍  പിണറായി വിജയന്റെ ആദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയേറ്റിനെ തിരഞ്ഞെടുത്തു. യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി എന്നിവര്‍ പങ്കെടുത്തു.
 
വൈക്കം വിശ്വന്‍, വിഎസ് അച്യുതാനന്ദന്‍ എന്നിവരെ ഒഴിവാക്കി. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി കരുണാകരന്‍, ഇപി ജയരാജന്‍, ടി എം. തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, വി വി ദക്ഷിണാമൂര്‍ത്തി, എളമരം കരീം, ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന്‍, എം എം മണി, ടി പി രാമകൃഷ്ണന്‍, കെ ജെ തോമസ് എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍.