പഠിപ്പ് മുടക്കു സമരം ഉപേക്ഷിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

Webdunia
വ്യാഴം, 24 ജൂലൈ 2014 (10:41 IST)
എസ്എഫ്‌ഐ പഠിപ്പ് മുടക്കി സമരം അവസാനിപ്പിക്കേണ്ടെന്ന്    സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പഠിപ്പ് മുടക്കിയുള്ള സമരരീതി ഉപേക്ഷിക്കാനാവില്ലെന്നും അത്യാവശ്യമുള്ള അവസരങ്ങളില്‍ മാത്രമേ ഇത്തരത്തിലുള്ള സമരം നടത്താന്‍ പാടുള്ളു എന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

നേരത്തെ എസ്എഫ്‌ഐ പഠിപ്പ് മുടക്കി സമരം അവസാനിപ്പിക്കണമെന്ന് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പഠിപ്പു മുടക്കിയുള്ള സമരം അവസാനിപ്പിക്കാനാവില്ലെന്ന നിലപാടാണ് പി ജയരാജനും എസ് എഫ് ഐ നേതാക്കളും സ്വീകരിച്ചിരുന്നത്.