പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രതി ചേർക്കണമെന്ന് സിപിഎം

വ്യാഴം, 4 ജൂണ്‍ 2015 (15:49 IST)
പാമോലിന്‍ കേസിൽ മുഖ്യമന്ത്രിയെ പ്രതി ചേർക്കണം എന്ന് സിപി  എം സംസ്ഥാന സെക്രട്ടറിയേറ്റ്.  ജിജി തോംസണിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ പ്രതിചേര്‍ത്ത് കേസ് വിചാരണ ചെയ്യണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  ആവശ്യപ്പെട്ടത്.

ടെണ്ടര്‍ ചെയ്യാതെ പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തെറ്റായിരുന്നുവെന്നാണ് ജിജി തോംസണ്‍ വെളിപ്പെടുത്തിയതെന്നും  ഇക്കാര്യത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ കാര്യവും അദ്ദേഹം പറഞ്ഞുവെന്നും സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വന്നില്ലെന്ന വാദം തെറ്റാണെന്ന് ജിജി തോംസണിന്റെ വാക്കുകൾ തെളിയിക്കുന്നു എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക