സി പി എം വിട്ടുവരുന്നവരെ അകറ്റിനിര്‍ത്തരുതെന്ന് സി പി ഐ

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2016 (08:02 IST)
സിപിഎമ്മിൽ നിന്നു രാജിവച്ച് വരുന്നവരെ അകറ്റിനിർത്തേണ്ട കാര്യമില്ലെന്ന് സിപിഐ എക്സിക്യുട്ടിവ്. എന്നാൽ, ഇക്കാര്യവുമായി ബന്ധപ്പെട്ടു സിപിഎമ്മുമായി ഒരുതരത്തിലുള്ള ഏറ്റുമുട്ടലിനും പോകരുതെന്നും തീരുമാനിച്ചു. 
 
ഉദയംപേരൂരിൽ നുന്നും സിപിഎം വിട്ട ഒട്ടേറെ പ്രവർത്തകര്‍ക്ക് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുത്ത യോഗത്തില്‍ അംഗത്വം നൽകിയതിനെതിരെ സിപിഎം ജില്ലാ കമ്മിറ്റി രംഗത്തുവരികയും സിപിഐ മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിനെ ഒരു പ്രാദേശിക തർക്കമായി കണ്ടാൽ മതിയെന്നായിരുന്നു തീരുമാനം.
 
Next Article