സഹപ്രവര്‍ത്തകന്റെ ഭാര്യയുമായി ബന്ധം;മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പണി പോയി

Webdunia
ശനി, 19 ജൂലൈ 2014 (09:14 IST)
ദക്ഷിണ നാവിക സേനാ ആസ്‌ഥാനത്തെ ഉന്നത ഉദ്യോഗസ്‌ഥനെ സഹപ്രവര്‍ത്തകന്റെ ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തിയതിന് പുറത്താക്കി.കമ്മഡോര്‍ അജയ്‌ സിറോഹിയെയാണു സേന പിരിച്ചുവിട്ടത്.

ഇദ്ദേഹം തന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തുകയാണെന്ന് ഇദ്ദേഹത്തിന്റെ തുല്യ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പരാതി നല്‍കിയത്.  പരാതിയിന്മേല്‍ നാവികസേനാ മേധാവി ബോര്‍ഡ്‌ ഓഫ്‌ എന്‍ക്വയറിയെ നിയോഗിച്ചു. ഇതിനെത്തുടര്‍ന്ന് സിരോഹിയെ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. അന്വേഷണത്തില്‍ സിരോഹി ഗുരുതരമായ കുറ്റമാണ് ചെയ്തത് എന്ന് കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് പിരിച്ചു വിടല്‍.നടപടിമൂലം പെന്‍ഷന്‍ ഉള്‍പ്പടെ ഉള്ള  ആനുകൂല്യങ്ങള്‍ സിരോഹിക്ക് നഷ്ടമാകും.കൊര്‍ട്ട് മാര്‍ഷല്‍ വിചാരണ പ്രത്യേക സാഹചര്യം മൂലം ഒഴിവാക്കിയിട്ടുണ്ട്.രണ്ടു ഉദ്യോഗസ്ഥരും കോളജ്‌ വിദ്യാര്‍ഥികളായ മക്കളുള്ളവരാണ്‌.വഴിവിട്ട ബന്ധത്തേപ്പറ്റിയറിയിഞ്ഞ ഉദ്യോഗസ്ഥന്‍ ഭാര്യയില്‍ നിന്നും നേരത്തെ വിവാഹമോചനം നേടിയിരുന്നു.