ഉത്തരേന്ത്യയില്‍ പശുക്കളെ കൊല്ലുന്ന ചിത്രങ്ങള്‍ കേരളത്തിലേതെന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ ഫേസ്‌ബുക്ക് നടപടിയെടുത്തു.
സുരേന്ദ്രന്‍ പോസ്റ്റ് ചെയ്‌ത ചിത്രം ഇപ്പോള്‍ കാണാനാവാത്ത വിധം ആണ് ഫേസ്ബുക്കിലുള്ളത്. സുരേന്ദ്രന്‍ ഫേസ്‌ബുക്കില്‍ ചിത്രം പോസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ഫോട്ടോ വ്യാജമാണെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് ഫേസ്‌ബുക്ക് നടപടി സ്വീകരിച്ചത്.
ഫേസ്ബുക്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ജനങ്ങളെ ഭയപ്പെടുത്തുന്നതോ, ക്രൂരമോ, അശ്ലീലമോ ആയ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോഴാണ് ഫേസ്ബുക്ക് നടപടി സ്വീകരിക്കുക.
കേരളത്തില്‍ ഇടത് സംഘടനകളില്‍ ചെയ്യുന്നതെന്ന പേരിലാണ് പശുക്കളെ കൊന്ന ചിത്രം സുരേന്ദ്രന്‍ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.
സുരേന്ദ്രന്റെ പോസ്റ്റിനൊപ്പമുളളത് കേരളത്തില്‍ നിന്നെടുത്ത ചിത്രമല്ലെന്നും യുപിയില്‍ 2014ല്‍ സംഭവിച്ച മാടിനെ അറുത്ത ചിത്രമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് പോസ്റ്റിനു താഴെ രംഗത്തുവന്നു. ധരംപാല്‍ ക്ഷേത്രത്തിലെ മൃഗബലിയുടെ ചിത്രമാണിത്.
നൂറ് കണക്കിനാളുകളാണ് സുരേന്ദ്രന്റെ പോസ്‌റ്റിനെതിരെ രംഗത്തു വന്നിരിക്കുന്നത്.