കേരളത്തില്‍ വീടുകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

Webdunia
ബുധന്‍, 7 ജൂലൈ 2021 (08:00 IST)
കേരളത്തില്‍ വീടുകളിലെ കോവിഡ് വ്യാപനം നിയന്ത്രണാതീതം. വീടുകളിലെ രോഗവ്യാപനം 100 ശതമാനത്തോളമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കുടുംബത്തിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ എല്ലാവരും പോസിറ്റീവ് ആകുന്ന സ്ഥിതി വിശേഷമുണ്ട്. വീടുകളില്‍ ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കപ്പെടാത്തതും സാമൂഹിക അകലം പാലിക്കാത്തതുമാണ് ഇങ്ങനെയൊരു അവസ്ഥയ്ക്ക് കാരണം. വീടുകളില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പലയിടത്തും അതൊന്നും നടക്കുന്നില്ല. വീടുകളിലെ രോഗവ്യാപനം കാരണമാണ് കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴാത്തത്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിലാക്കുന്നതിലും ജാഗ്രത വേണമെന്ന് കേരളം സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം വരാന്‍ സാധ്യതയുളളവരുടെ എണ്ണം കൂടുതലായതിനാല്‍ അതീവകരുതല്‍ വേണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article