കോവിഡ് ബാധിച്ച രോഗിയുടെ മൃതദേഹത്തിന് പകരം അജ്ഞാത മൃതദേഹം സംസ്‌കരിച്ചു

എ കെ ജെ അയ്യര്‍
ഞായര്‍, 4 ഒക്‌ടോബര്‍ 2020 (17:44 IST)
തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹത്തിന് പകരം ലഭിച്ച അജ്ഞാത മൃതദേഹം സംസ്‌കരിച്ചു  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഇത്തരത്തിലൊരു മൃതദേഹം മാറിയ സംഭവം ഉണ്ടായത്.
 
വെണ്ണിയൂര്‍ സ്വദേശിയായ ദേവരാജന്‍  കോവിഡ്  ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാല്‍ ബന്ധുക്കള്‍ക്ക് ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹമാണ് ലഭിച്ചത്. മൃതദേഹം ലഭിച്ചതും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്‌കരിക്കുകയും ചെയ്തു.
 
ഇതിനു ശേഷമാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. പരാതിയെ തുടര്‍ന്ന് ആര്‍.എം.ഓ യുടെ നേതൃത്വത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article