സർക്കാരിനെതിരെ സമരത്തിനിറങ്ങും; നിലപാടിൽ മാറ്റം‌വരുത്തി യുഡിഎഫ്

ഞായര്‍, 4 ഒക്‌ടോബര്‍ 2020 (13:58 IST)
സർക്കാരിനെതിരായ പ്രത്യക്ഷ സമരങ്ങൾ നിർത്തിവയ്ക്കുന്നു എന്ന നിലപാടിൽ മാറ്റം വരുത്തി യുഡിഎഫ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർക്കാരിനെതിരായ സമരങ്ങൾ ശക്തിപ്പെടുത്തുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ വ്യക്തമാക്കി. ഈ മാസം 12ന് നിയോജക മണ്ഡലങ്ങൾതൊറും സമരം ആരംഭിയ്ക്കാനാണ് തീരുമാനം. 
 
അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുത് എന്ന സർക്കാർ നിർദേശം പാലിച്ചുകൊണ്ടായിരിയ്ക്കും സമരങ്ങൾ. സമരം കാരണമാണ് കൊവ്ഡ് വ്യാപിച്ചത് എന്ന് പറയുന്ന മുഖ്യമന്ത്രി മന്ത്രിസഭയിലുള്ളവർക്ക് എങ്ങനെ രോഗം വന്നു എന്നതിന് മറുപടി പറയണം എന്നും എംഎം‌ ഹസൻ പറഞ്ഞു. പ്രത്യക്ഷ സമരത്തിൽനിന്നും യുഡിഎഫ് പിൻവാങ്ങുന്നതായി സെപ്തംബർ 28നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. എന്നാൽ നിലപാടിനെതിരെ കെ മുരളീധരൻ അടക്കമുള്ള നേതാക്കൾ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍