വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നു: സംസ്ഥാനത്ത് ഇന്നുമുതല്‍ വാക്‌സിനേഷന്‍ മുടങ്ങും

ശ്രീനു എസ്
ചൊവ്വ, 27 ജൂലൈ 2021 (08:03 IST)
വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നതിനാല്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ വാക്‌സിനേഷന്‍ മുടങ്ങും. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ വാക്‌സിനേഷന്‍ പൂര്‍ണമായും മുടങ്ങും. അതേസമയം പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ കൊവാക്‌സിന്‍ മാത്രമാണുള്ളത്. 
 
കോഴിക്കോട് ആയിരം ഡോസ് വാക്‌സിന്‍ മത്രമേ ഇനി അവശേഷിക്കുന്നുള്ളു. വാക്‌സിന്‍ തീര്‍ന്ന് വിവരം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ലഭിക്കുന്ന മുറയ്ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article