സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൊവിഡ്, 364 പേർക്ക് സമ്പർക്കം വഴി രോഗം

Webdunia
ശനി, 18 ജൂലൈ 2020 (18:15 IST)
സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ സംസ്ഥാനത്ത് 11659 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് രോഗം ബാധിച്ചവരിൽ 364 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നും വന്ന 116 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന 90 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
 
19 ആരോഗ്യപ്രവർത്തകർക്കും ഒരു ഡിഎസ്ഇ, ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേർ ഇന്ന് സംസ്ഥാനത്ത് മരണപ്പെട്ടു.70 വയസുള്ള അരുൾദാസ്, 60 വയസുള്ള ബാബുരാജ് എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.204 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ തിരുവനന്തപുരം 173, കൊല്ലം 53, പത്തനംതിട്ട 28, ആലപ്പുഴ 42, പാലക്കാട് 49, എറണാകുളം 44, കണ്ണൂര്‍ 39, കാസര്‍കോട് 29, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26,തൃശൂര്‍ 21, മലപ്പുറം 19, കോട്ടയം 16 എന്നിങ്ങനെയാണ് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 18967 സാംപിളുകള്‍ പരിശോധിച്ചു. 173932 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 6841 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം1053 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 6416 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്

അനുബന്ധ വാര്‍ത്തകള്‍

Next Article