കോവിഡ് രോഗിയായ പോക്‌സോ കേസ് പ്രതി നഴ്സിന്റെ പഴ്‌സ് തട്ടിയെടുത്ത് മുങ്ങി

എ കെ ജെ അയ്യര്‍

ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (15:13 IST)
കോവിഡ് രോഗിയായ പോക്‌സോ കേസ് പ്രതി നിരീക്ഷണ കേന്ദ്രത്തിലെ നഴ്സിന്റെ പഴ്‌സ്, മൊബൈല്‍ഫോണ്‍ എന്നിവ തട്ടിയെടുത്ത് മുങ്ങി കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലെ പോക്‌സോ കേസ് പ്രതിയായ കുട്ടമ്പുഴ സ്വദേശി മുത്തുവാണ് ഈ വിരുതന്‍.
 
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ കോവിഡ്  കേന്ദ്രത്തിലാണ് സംഭവം നടന്നത്.  ഇവിടെ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ക്കൊപ്പം നാല് പ്രതികളെ കൂടി താമസിപ്പിച്ചിരുന്നു. ഇവരുടെ സുരക്ഷയ്ക്കായി എട്ടു പോലീസുകാരും ഉണ്ടായിരുന്നു. എന്നാല്‍ രോഗബാധ ഉണ്ടാകാതിരിക്കാന്‍ പോലീസുകാര്‍ കുറച്ചകലെയായിരുന്നു ഇരുന്നത്.
 
ഇത്ര സുരക്ഷാ ഉണ്ടായിരുന്നിടത്തു നിന്നാണ് ഇയാള്‍ ആശുപത്രിയിലെ നഴ്സിന്റെ ഫോണും പഴ്സും മോഷ്ടിച്ച് രക്ഷപ്പെട്ടത്. കേന്ദ്രത്തിനു പുറത്ത് കടന്ന ഇയാള്‍ ഓട്ടോയില്‍ കോതമംഗലത്തു എത്തുകയും തുടര്‍ന്ന് അടിമാലി ഭാഗത്തേക്ക് പോവുകയും ചെയ്തു. എന്നാല്‍ മോഷ്ടിച്ച ഫോണ്‍ ഇയാള്‍ ഓട്ടോ ഡ്രൈവറെ ഏല്‍പ്പിച്ചായിരുന്നു പോയത്.പ്രതിക്കായി പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍