ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ച തുക പിഎഫിൽ ലയിപ്പിക്കൻ തീരുമാനം

ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (14:57 IST)
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ച തുക പിഎഫിൽ ലയിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ആറു ദിവസത്തെ ശമ്പളം 9% പലിശയോടെ അഞ്ചു മാസങ്ങളിലായാണ് പിടിച്ചത്. ഇത്തരത്തിൽ ഒരു മാസത്തെ ശമ്പളമാണ് ഇങ്ങനെ ലഭിച്ചത്.
 
20,000 രൂപയിൽ കുറവ് ശമ്പളമുള്ളവർക്ക് സാലറി ചാലഞ്ച് നിർബന്ധമാക്കിയിരുന്നില്ല. ഇത്തരത്തിൽ മാറ്റിവെച്ച ശമ്പളം തിരികെ നൽകുമെന്ന് ഹൈക്കോടതിയിൽ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. 4,83,733 സർക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍