വരുന്നത് മറ്റൊരു കോവിഡ് തരംഗമോ? സംസ്ഥാനത്ത് ഇന്നലെ 172 പേര്‍ക്ക് പോസിറ്റീവ്, ടിപിആര്‍ നാല് ശതമാനം കടന്നു !

Webdunia
ബുധന്‍, 22 മാര്‍ച്ച് 2023 (10:32 IST)
സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്നലെ 172 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുപതിനും മുപ്പതിനും ഇടയില്‍ ഉണ്ടായിരുന്ന പ്രതിദിന കോവിഡ് രോഗികളുടെ എണ്ണമാണ് ഒറ്റയടിക്ക് 100 കടന്നത്. കോവിഡ് ബാധിച്ച് ആയിരത്തിലേറെ പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ടെന്നാണ് വിവരം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.1 ശതമാനമായി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യവകുപ്പിന്റെ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article