കൊല്ലം ജില്ലാ ജയിലിലെ 57 തടവുകാര്‍ക്ക് കൊവിഡ്

ശ്രീനു എസ്

തിങ്കള്‍, 3 ഓഗസ്റ്റ് 2020 (08:13 IST)
കൊല്ലം ജില്ലയിലെ 57 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരെ ചന്ദനത്തോപ്പ് ഐറ്റിഐയിലെ കൊവിഡ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. 36 ജയില്‍ ജീവനക്കാരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. ഇവര്‍ ജയിലില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയും. 
 
11തടവുകാര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോള്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 139 പേര്‍ക്കുകൂടി ടെസ്റ്റ് നടത്തി. ഇതിലൂടെ 54പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗം മൂര്‍ഛിച്ച മൂന്നുപേരെ കൊല്ലം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ജയിലില്‍ 141 റിമാന്‍ഡ് പ്രതികളാണ് ഉള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍