പ്രതിവാര രോഗസ്ഥിരീകരണ നിരക്കിൽ വർധന: കൂടുതൽ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ വന്നേക്കും

Webdunia
ബുധന്‍, 25 ഓഗസ്റ്റ് 2021 (12:13 IST)
ഐപിആര്‍ അടിസ്ഥാനമാക്കി സംസ്ഥാനത്തെ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രദേശങ്ങള്‍ ഇന്ന് പുനര്‍നിശ്ചയിക്കും. രോഗവ്യാപനം രൂക്ഷമായതിനാൽ കൂടുതൽ വാർഡുകൾ നിരീക്ഷണപരിധിയിലാവും. വാക്സിനേഷന്‍ കുറവുള്ള ജില്ലകളില്‍ ഇന്ന് മുതല്‍ കോവിഡ് പരിശോധന വ്യാപകമാക്കും. 
 
രോഗബാധ-ജനസംഖ്യാ അനുപാതം എട്ടിന് മുകളിലുള്ള 414 തദ്ദേശ വാര്‍ഡുകളിലാണ് കഴിഞ്ഞ ആഴ്ച ലോക് ഡൗണ്‍ നടപ്പാക്കിയിരുന്നത്. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ രോഗസ്ഥിരീകരണ നിരക്കില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനവുണ്ടായിരുന്നു. ഇതോടെ ഐപിആര്‍ 8ന് മുകളിലുള്ള വാര്‍ഡുകള്‍ വര്‍ദ്ധിച്ചു. ഇവിടങ്ങളിൽ മൈക്രോ കണ്ടൈന്മെന്റ് സോണുകൾ കൂട്ടി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. ഇതിനൊപ്പം പരിശോധനയും വാക്‌സിനേഷനും വർധിപ്പിക്കും.
 
വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കി അടുത്തമാസത്തോടെ എല്ലാവര്‍ക്കും ആദ്യഡോസ് വാക്സിന്‍ നല്‍കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article