വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി കേരളത്തില്‍ നിന്നെത്തുന്നവര്‍ പിടിയിലാകുന്ന സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിക്കാന്‍ പദ്ധതിയിടുന്നു. കര്‍ണാകടത്തില്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയേക്കാനാണ് സാധ്യത. കേരളത്തില്‍ നിന്നെത്തുന്നവരെ ഏഴുദിവസത്തെ ക്വാറന്റൈനിനായി സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നീക്കം.