രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 37,593; 24മണിക്കൂറിനിടെ രോഗം മൂലം മരണപ്പെട്ടത് 648 പേര്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 25 ഓഗസ്റ്റ് 2021 (09:49 IST)
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 37,593. കഴിഞ്ഞ മണിക്കൂറുകളില്‍ 34,169 പേര്‍ രോഗമുക്തി നേടി. അതേസമയം 24മണിക്കൂറിനിടെ രോഗം മൂലം മരണപ്പെട്ടത് 648 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,25,12,366 ആയി ഉയര്‍ന്നു.
 
നിലവില്‍ രാജ്യത്ത് 3,22,327 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രോഗം ബാധിച്ച് 4,35,758 പേര്‍ മരണപ്പെട്ടിട്ടുണ്ട്. അതേസമയം രാജ്യത്ത് 59,55,04,593 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍