ഇനിമുതല്‍ അഫ്ഗാന്‍ പൗരന്മാരെ കാബൂള്‍ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് താലിബാന്‍. ജനങ്ങളുടെ നാടുവിടല്‍ തടയാനാണ് താലിബാന്റെ നീക്കം. ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സേന ഈമാസം 31മുന്‍പായി മാറണമെന്നും മുജാഹിദീന്‍ അറിയിച്ചു.