പാലക്കാട് 16പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ച 20കാരന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 25 ഓഗസ്റ്റ് 2021 (08:03 IST)
പാലക്കാട് പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ച 20കാരന്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് പടിഞ്ഞാറന്‍ വീട്ടില്‍ ജംഷീറിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകിയ ശേഷം തുണികൊണ്ട് കഴുത്തു ഞെരിക്കുകയായിരുന്നു.
 
മൂന്നുതവണ രക്തം ശര്‍ദ്ദിച്ച പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നട്ടെല്ലിനും പരിക്കുണ്ട്. വീടിനടുത്തുള്ള റബ്ബര്‍തോട്ടത്തില്‍ നിന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍