കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ആക്ടീവ് കേസുകള്‍ 768 ആയി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 13 ഡിസം‌ബര്‍ 2023 (19:18 IST)
കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നു. ഒരുമാസത്തിനിടെ ആക്ടീവ് കേസുകള്‍ 33ല്‍ നിന്നും 768ലെത്തി. ഇന്ത്യയില്‍ കേരളത്തിലാണ് നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ ഏഴിന് 157 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ദിവസവും 11700 ഓളം പേര്‍ പനിയുമായി ആശുപത്രികളില്‍ എത്തുന്നുവെന്നാണ്. 
 
അതേസമയം രാജ്യത്ത് പുതിയതായി 252 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ രണ്ടിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സജീവ കേസുകള്‍ 1091 ആയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article