സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. കൂടാതെ പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹത ഇല്ലെന്നും ഹൈക്കോടതി പറഞ്ഞു. സര്‍വീസ് പെരുമാറ്റ ചട്ടങ്ങളും സര്‍ക്കാരിന്റെ വിജ്ഞാപനങ്ങളും ലംഘിച്ച് പൊതുജനങ്ങളെയും ഖജനാവിനെയും ബാധിക്കുന്ന തരത്തില്‍ സമരം ചെയ്യാന്‍ നിയമപരമായി അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
2022 മാര്‍ച്ച് 28 29 തീയതികളില്‍ ആണ് ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് ജീവനക്കാര്‍ പണിമുടക്കിയത്. ഈ ജീവനക്കാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി ചന്ദ്രചൂഡന്‍ നായര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്.