അനധികൃത സ്വത്തു സമ്പാദനം; കെ ബാബു വിചാരണ നേരിടണമെന്ന് കോടതി - വിടുതല്‍ ഹര്‍ജി തള്ളി

Webdunia
ബുധന്‍, 13 മാര്‍ച്ച് 2019 (16:43 IST)
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എക്സൈസ് വകുപ്പ് മന്ത്രി കെ ബാബു വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. 43 ശതമാനം അധികസ്വത്തുണ്ടെന്ന ആരോപണം തള്ളിക്കളയാനാവില്ലെന്ന് വിജിലൻസ് കോടതി ചൂണ്ടിക്കാണിച്ചു. കെ ബാബുവിന്റെ വിടുതൽ ഹർജി കോടതി തള്ളി. 
 
പ്രഥമദൃഷ്ട്യാ ആരോപണങ്ങളിൽ കഴമ്പുണ്ട്. വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്നും യാത്രപ്പടി വരുമാനമായി കണക്കാക്കണമെന്നുമുളള ആവശ്യം കോടതി അംഗീകരിച്ചില്ല. അനധികൃതമായി സ്വത്തു സമ്പാദിച്ചിട്ടില്ലെങ്കിൽ ആരോപണവിധേയനു വിചാരണയിൽ തെളിയിക്കാമെന്നും മൂവാറ്റുപുഴ കോടതി വിടുതൽ ഹർജി തള്ളിക്കൊണ്ട് വ്യക്തമാക്കി. 
 
തൃപ്പൂണിത്തുറ പ്രതികരണ വേദിയാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്കിയത്.2007 ജൂലായ് മുതല്‍ 2016 മേയ് വരെ കെ.ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article